Thiruvambady

തിരുവമ്പാടി അൽഫോൻസ കോളേജിൽ സ്ത്രീ സുരക്ഷ, റോഡ് സുരക്ഷ, ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി

തിരുവമ്പാടി : അൽഫോൻസ കോളേജിൽ വിമൻ ഡെവലപ്പ്‌മെന്റ് സെൽ, ആന്റി ഡ്രഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീസുരക്ഷ, റോഡ് സുരക്ഷ, ലഹരിവിരുദ്ധ ബോധവത്‌കരണ സെമിനാറുകൾ നടത്തി. അഡ്വ. ബീന ജോസഫ്, വി. രാജേന്ദ്രൻ, എസ്. സജിത് കുമാർ, വി.വി. ഫ്രാൻസിസ് എന്നിവർ ക്ലാസെടുത്തു.

മാനേജർ ഫാ. സ്കറിയ മങ്ങരയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ,വി. ചാക്കോ അധ്യക്ഷത വഹിച്ചു. ഫാ. ഷെനീഷ് അഗസ്റ്റിൻ, ഫാ. ജിയോ മാത്യു, സെബാസ്റ്റിയൻ ചെറിയാൻ, ഫെജി മാനുവൽ, അജീന ജോസഫ്, ദീപ ഡൊമിനിക്, അഞ്ജലി അബ്രഹാം, എം.എം. അജന്യ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button