Thiruvambady

കൂടരഞ്ഞി പഞ്ചായത്ത് LDF തെരെഞ്ഞെടുപ്പ് റാലി നടത്തി.

കൂടരഞ്ഞി: LDF സ്ഥാനാർത്ഥി ലിൻ്റോ ജോസഫിനെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചു കൊണ്ട് കുടരഞ്ഞിയിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.മലയോരത്തിൻ്റെ വിവിധ മേഖലകളിൽ നിന്നും ചെറു റാലികളായി വന്ന് കൂടരഞ്ഞി ബസ്സ്റ്റാൻഡിൽ സംഗമിച്ച ശേഷം പൊതു റാലിയായി ടൗൺ ചുറ്റി പൊതു സമ്മേളന നഗരിയിൽ സമാപിച്ചു.

പൊതുസമ്മേളനം ജോർജ്ജ് എം.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.എം.തോമസ്, വി.കെ.വിനോദ്, ജലീൽ ഇ.ജെ., റോയി ടി.ജെ., ജെമീഷ് ഇളംതുരുത്തിൽ, പി.ടി.മാത്യു, ജോസഫ് കെ.ജെ. എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button