ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിച്ചു

താമരശ്ശേരി: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിച്ചു. ദേവാലയങ്ങളിൽ രാവിലെ വിശുദ്ധ കുർബ്ബാനയും പീഡാനുഭവ വായനയും നടന്നു.
വിവിധ ദേവാലയങ്ങളിൽ രാവിലെ ദിവ്യബലിയും ഉച്ചയ്ക്കുശേഷം കുരിശിന്റെ വഴി ശുശ്രൂഷയും നടന്നു.
താമരശ്ശേരി ചുരത്തിൽ നടത്തുന്ന കുരിശിന്റെ വഴിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു, കോവിഡ് സാഹചര്യം കണക്കിലെടുത്ത് ലളിതമായ ചടങ്ങുകളിലാണ് ഈ പ്രാവശ്യം കുരിശിൻറെ വഴി നടത്തിയത്.
താമരശ്ശേരി മേരീ മാതാ കത്തീഡ്രലിൽ ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിലും
കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ ബിഷപ്പ് വർഗീസ് ചക്കാലക്കലും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭാ തലവൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ശുശ്രൂഷകൾ നിർവഹിച്ചു.
മലങ്കര ഓർത്തഡോക്സ് സഭാതലൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പരുമല പള്ളിയിലാണ് ശുശ്രൂഷകൾ നിർവഹിച്ചത്.
മലങ്കര യാക്കോബായ സഭാ ആസ്ഥാനമായ എറണാകുളം പുത്തൻകുരിശിൽ ശ്രേഷ്ട കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു
മുഖ്യ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ രാവിലെ മുതൽ മല കയറ്റവും കുരിശിന്റെ വഴിയും നടന്നു.






