Kozhikode
സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്, കേസെടുത്ത് അന്വേഷണം

നാദാപുരം∙ സിപിഎം ഏരിയ കമ്മിറ്റി അംഗവും കെഎസ്കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സി.എച്ച്.മോഹനന്റെ പുളിക്കൂലിലെ വീട്ടുമുറ്റത്ത് റീത്ത് വച്ച നിലയിൽ. പ്രഭാത സവാരിക്കിറങ്ങിയ മോഹനൻ തന്നെയാണ് റീത്ത് കണ്ട് പൊലീസിനെ അറിയിച്ചത്. ഡിവൈഎസ്പി പി.എ.ശിവദാസ്, ഇൻസ്പെക്ടർ എൻ.കെ.സത്യനാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി റീത്ത് നീക്കം ചെയ്തു. കേസെടുത്ത് അന്വേഷണം തുടങ്ങി.







