Kozhikode

അകമ്പടി വാഹനം കാലിൽ കയറി ഡിവൈ.എസ്.പി.ക്ക്‌ പരിക്ക്

കൊയിലാണ്ടി : രാഹുൽ ഗാന്ധി കൊയിലാണ്ടിയിൽ പ്രസംഗിച്ച് മടങ്ങവേ അകമ്പടിവാഹനം കാലിൽ കയറി പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. വടകര ഡിവൈ.എസ്.പി. മൂസ വള്ളിക്കാടിനാണ് പരിക്കേറ്റത്. രാഹുൽ ഗാന്ധി പ്രസംഗം കഴിഞ്ഞ് മടങ്ങിപ്പോകുമ്പോൾ ഏതാനും പ്രവർത്തകർ വാഹനത്തിനടുത്തേക്ക് ഓടിയെത്തിയിരുന്നു.

രാഹുലിന്റെ വാഹനത്തിനും അകമ്പടി വാഹനങ്ങൾക്കും വഴി ഒരുക്കുന്നതിനിടയിലാണ് അകമ്പടി വാഹനത്തിന്റെ ചക്രം കാലിൽ കയറിയത്. ഉടൻതന്നെ ഡിവൈ.എസ്.പി. നിലത്തുവീണു. സമീപത്തുണ്ടായിരുന്ന പോലീസുകാരും കോൺഗ്രസ് പ്രവർത്തകരും അദ്ദേഹത്തെ താങ്ങി. ഡി.വൈ.എസ്.പി.യുടെ വലതുകാലിനാണ് പരിക്കേറ്റത്.

ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ പ്ലാസ്റ്റർ ഇട്ടതിനുശേഷം ഡിവൈ.എസ്.പി. വീട്ടിലേക്ക് മടങ്ങി. അകമ്പടി വാഹനം വടകര ഡിവൈ.എസ്.പി. മൂസ വള്ളിക്കാടിനെ തട്ടിയപ്പോൾ

Related Articles

Leave a Reply

Back to top button