Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നലെ സേക്രട്ട് ഹാർട്ട് യു പി സ്‌കൂളിൽ വച്ച് നടത്തപ്പെട്ട 49 പേരുടെ ആർ ടി പി സി ആർ ടെസ്റ്റിൽ ഫലം ലഭ്യമായ 32 പേരിൽ 13 പേർക്കും മറ്റ് 2 പേർക്കും ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പരിധിയിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 132 പേർ ചികിത്സൽ കഴിയുന്നു. ചേപ്പിലങ്ങോട് സാംസ്ക്കാരിക നിലയത്തിൽ വച്ച് ഇന്ന് 36 പേരുടെ ആർ ടി പി സി ആർ പരിശോധന നടത്തി. വാർഡ് 10ൽ ഒരു വ്യക്തിക്കും വാർഡ് 9ൽ 3 പേർക്കും വാർഡ് 13ൽ 5 പേർക്കും വാർഡ് 14ൽ 6 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് വാക്സിനേഷൻ നടത്തിയില്ല.

Related Articles

Leave a Reply

Back to top button