Kodanchery
കോടഞ്ചേരിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് ആക്രമിച്ചു,പരാതി

കോടഞ്ചേരി: കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതായി പരാതി. പ്ലസ് വണ്‍ വിദ്യാർത്ഥിയായ അമലിനെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. ആംഗ്യം കാണിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് കുട്ടിയുടെ പരാതിയിൽ പറയുന്നു.
കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. സ്കൂൾ ആൻറി റാഗിങ് കമ്മിറ്റിയും മർദനമേറ്റ കുട്ടിയുടെ രക്ഷിതാവും പൊലീസിൽ പരാതി നൽകി.







