Karassery

പുഴിയോറ കുടിവെള്ളപദ്ധതി ജലവിതരണം മുടങ്ങിയിട്ട് രണ്ടാഴ്ച

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ പുഴിയോറ കുടിവെള്ളപദ്ധതിയുടെ ജലവിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി. പഞ്ചായത്തിലെ രണ്ട്‌, മൂന്ന്‌, നാല്‌ വാർഡുകളിൽപ്പെട്ട കാരമൂല, കൽപ്പൂര് പ്രദേശങ്ങളിലെ ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന പദ്ധതിയാണിത്. മഴക്കാലത്തുപോലും വെള്ളംകിട്ടാത്ത മലഞ്ചെരിവുകളായ ഈ പ്രദേശത്ത് ശുദ്ധജലവിതരണമാണ് ആശ്രയം. ജലവിതരണം മുടങ്ങിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി.

ജലവിതരണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് ബിജെപി കുമാരനെല്ലൂർ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ കെ.എസ്. അനിൽ അധ്യക്ഷനായി. മണ്ഡലം ജനറൽസെക്രട്ടറി രാജൻ കൗസ്തുഭം, പി. ദീപു, ടി. ബാബു, മാത്യു തറപ്പേൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button