Mukkam

മുക്കം നഗരസഭയിൽ ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഹരിത കുട്ടകൾ

മുക്കം നഗരസഭയിലെ 48 പോളിങ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് നടക്കുന്നത് ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ്. ഇതിൻ്റെ ഭാഗമായി 138 ഹരിത കുട്ടകളാണ് ഈ ബൂത്തുകളിൽ വിതരണം ചെയ്തത്. ഓലകൊണ്ട് മെടഞ്ഞ മൂന്ന് പ്രത്യേകതരം കുട്ടകളാണ് ഒരോ ബൂത്തിലും ഉള്ളത്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ബയോമെഡിക്കൽ മാലിന്യങ്ങളും വ്യത്യസ്ത കുട്ടകളിൽ നിക്ഷേപിക്കും. നഗരസഭയിലെ ചേന്നമംഗലൂർ, നീലേശ്വരം, കല്ലുരുട്ടി എന്നിവിടങ്ങളിൽ ഹരിത ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ 32 അംഗങ്ങളടങ്ങുന്ന ഹരിതകർമ സേനയാണ് വീടുകളിൽ വച്ച് കുട്ടകൾ നിർമിച്ചത്. കോഴിക്കോട് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.

നഗര സഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിദ പ്രദീപ്,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബീത ബാലൻ, ജെ.എച്ച്.ഐ സജിത എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button