Thiruvambady

തൊണ്ണൂറ്റിയൊന്നിലും ബൈക്കിലെത്തി വോട്ടുചെയ്ത് അപ്പുട്ടി

മുക്കം : തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സൈക്കിളിൽ വോട്ടുചെയ്യാനെത്തി താരമായത് ഇളയ ദളപതി വിജയ് ആണെങ്കിൽ, തിരുവമ്പാടി നിയോജക മണ്ഡലത്തിൽ താരമായത് തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള ചക്കാലക്കൽ സി.കെ. അപ്പുട്ടിയാണ്. തൊണ്ണൂറ്റിയൊന്നാം വയസ്സിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ മോട്ടോർ ബൈക്കോടിച്ചെത്തിയാണ് അപ്പുട്ടി താരമായത്.

മുക്കം നഗരസഭയിലെ കച്ചേരി എൽ.പി. സ്കൂളിലെ 114-ാം നമ്പർ ബൂത്തിലാണ് അപ്പുട്ടി വോട്ട് രേഖപ്പെടുത്തിയത്. 80 വയസ്സ് കഴിഞ്ഞവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ തപാൽ വോട്ട് സൗകര്യം ഒരുക്കിയിരുന്നെങ്കിലും ഇദ്ദേഹം വോട്ടുചെയ്തിരുന്നില്ല. ബി.ജെ.പി. തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനുമായ സി.കെ. വിജയന്റെ പിതാവാണ് അപ്പുട്ടി.

ബൈക്കോടിച്ച് അച്ഛൻ പോളിങ് ബൂത്തിലെത്തിയ ചിത്രം വിജയൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കകം ചിത്രം വൈറലാവുകയും ചെയ്തു.

Related Articles

Leave a Reply

Back to top button