Mukkam
സമാധാനപരമായി വോട്ടെടുപ്പ്: ചിലയിടങ്ങളിൽ നേരിയ സംഘർഷം

മുക്കം ∙ മേഖലയിൽ തിരഞ്ഞെടുപ്പ് ശാന്തം, സമാധാനപരം. പതിവ് പോലെ വോട്ട് ചെയ്യുന്നവരുടെ നീണ്ട നിര കാര്യമായി കണ്ടില്ല. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ ശാന്തവും സമാധാനപരവുമായിരുന്നു. 1,000 വോട്ടർമാരിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ബൂത്തുകളുടെ എണ്ണം കൂട്ടിയതാണ് പതിവ് പോലെ തിരക്ക് കാണാത്തതിന്റെ പ്രധാന കാരണം.
പോളിങ് ആരംഭിച്ച രാവിലെ 7 മുതൽ 10 വരെ മിക്ക ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടു. പിന്നെ മന്ദഗതിയിലായി. വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ മുന്നണി പ്രവർത്തകർ മത്സരിക്കുന്ന കാഴ്ചയും പൊതുവേ കുറവായിരുന്നു.







