മുത്തപ്പൻ പുഴയിൽ വിവിധ സേനകളുടെ കാവലിൽ വോട്ടിംഗ് നടന്നു.

തിരുവമ്പാടി:തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മാവോയിസ്റ്റ് ഭീഷണിയുള്ള മലയോര മേഖലയായ മുത്തപ്പൻ പുഴയിൽആയുധധാരികളായ വിവിധ സേനകളുടെ കാവലിൽ വോട്ടിംഗ് നടന്നു. മുത്തപ്പൻ പുഴയിലെ 63, 63എ ബൂത്തുകളിൽ വടകര ട്രാഫിക് എസ് ഐ മിത്രൻ ബാബുവിന്റെ നേതൃത്വത്തിൽ ബിഎസ എഫ്, തണ്ടർ ബോൾട്ട്, പോലീസ്, എംവിഐ തുടങ്ങി ഇരുപത്തഞ്ചോളം പേരുടെ സംരക്ഷണ വലയത്തിലായിരുന്നു വോട്ടിംഗ്.തണ്ടർബോൾട്ട് ഇന്നലെ രാത്രി മുത്തപ്പൻ പുഴയിലെ കാടുകളിൽ തിരച്ചിൽ നടത്തിയിരുന്നു എങ്കിലും മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
മാവോയിസ്റ്റ് സാന്നിധ്യ മേഖലയായ മുത്തപ്പൻപുഴ, ആനക്കാംപൊയിൽ, പൊന്നാങ്കയം എന്നിവിടങ്ങളിൽ കനത്ത കാവലും പോലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. അഞ്ചു ദിവസം മുൻപ് നാലംഗ മാവോയിസ്റ്റ് സംഘം മുത്തപ്പൻ പുഴയിൽ എത്തുകയും വ്യാപകമായി പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തിരുന്നു.






