മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഏറെ നേരം വോട്ടിംഗ് തടസ്സപ്പെട്ടു.

മുക്കം: വോട്ടിംഗ് മെഷീൻ കേടായത് മൂലം മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഏറെ നേരം വോട്ടിംഗ് തടസ്സപ്പെട്ടു.
ചാത്തമംഗലം പഞ്ചായത്തിലെ അരയങ്കോട് എ എൽ പി സ്കൂളിലെ 64 എനമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം വോട്ടിംങ്ങ് ആരംഭിച്ച് അൽപ്പനേരത്തിനകം തന്നെ കേടായി. ഈ സമയമായപ്പോഴേക്കും 26 വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. മെഷിൻ കേടായതോടെ വോട്ടിംഗ് നിർത്തിവെച്ചു.നിരവധി പേരാണ് ഇവിടെ അതി രാവിലെ മുതൽക്കു തന്നെ വോട്ടു ചെയ്യാനെത്തിയിരുന്നത്.വോട്ടിംഗ് നിർത്തിയതോടെ പലരും വലിയ പ്രയാസത്തിലായി.ജോലിക്കും മറ്റും പോകേണ്ടവരാണ് രാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയത്.
ഉമ്മർപിന്നീട് ഒൻപതരയോടെയാണ് കോഴിക്കോടു നിന്നും പുതിയ വോട്ടിംങ്ങ് മെഷിൻ എത്തിച്ച് വോട്ടിംങ്ങ് പുനരാരംഭിച്ചത്.മുക്കം നഗരസഭയിലെ നീലേശ്വരം ഹയർ സെക്കൻ്ററി സ്കൂളിലെ 108 നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ കേടായതോടെ ഒരു മണിക്കൂർ വൈകിയാണ് പോളിംഗ് ആരംഭിച്ചത്. മുക്കം താഴേക്കോട് സ്കുളിലെ 113 നമ്പർ ബൂത്തിലേയും വോട്ടിംഗ് മെഷീൻ രാവിലെ തന്നെ പണിമുടക്കി യെങ്കിലും അരമണിക്കൂറിനകം കേടുപാടുകൾ തീർത്ത് വോട്ടിംഗ് പുനരാരംഭിച്ചു. 96 നമ്പർ ബൂത്തിലും മെഷീൻ കേടായത് മൂലം വോട്ടിംഗ് ഏറെ വൈകി.







