സൗജന്യ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നോർത്ത് സോൺ കോഴിക്കോട് ഡിസ്ട്രിക്ട് കമ്മിറ്റിയുടെയും കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും എൻഎച്ച് എമ്മിനെയും സ്വകാര്യ ആശുപത്രികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഐഎംഎ മുക്കം ബ്രാഞ്ച്, കെ ജി എം ഒ എ, സെൻറ് ജോസഫ് ഹോസ്പിറ്റൽ അഗസ്ത്യമുഴി എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ധർമ്മഗിരി സെൻറ് ജോസഫ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. മുക്കം ഐഎംഎ പ്രസിഡന്റ് ഡോക്ടർ ടി.കെ അബ്ദുൽ ജലീൽ അധ്യക്ഷനായി.
45 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തികൾക്കായാണ് വാക്സിനേഷൻ ക്യാമ്പ് നടത്തിയത്.ഡോക്ടർ അശോക് കുമാർ , മുക്കം നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, സിസ്റ്റർ ലിയ,ലിനോ, ഡോക്ടർ സി.കെ ഷാജി, കെ പി അനിൽ കുമാർ, ഡോക്ടർ മനു ലാൽ തുടങ്ങിയവർ സംബന്ധിച്ചു.
ക്യാമ്പിൽ മുൻകൂട്ടി ബുക്ക് ചെയ്ത 500 പേർക്ക് വാക്സിനേഷൻ സൗജന്യ മായിരുന്നു.







