Mukkam

ജെസിഐ കാരശ്ശേരി മുക്കം ട്രീ ഹെൽത്ത്‌ സെന്ററുമായി സഹകരിച്ച് ലോക ആരോഗ്യദിനം വിപുലമായി ആചരിച്ചു

മുക്കം: വേൾഡ് ഹെൽത്ത്‌ ഡേ യുടെ ഭാഗമായി ‘UNSDG 3’ പ്രകാരം JCI കാരശ്ശേരി മുക്കം ട്രീ ഹെൽത്ത്‌ സെന്ററുമായി സഹകരിച്ചു ജെസിഐ മെമ്പരർമാർക്കായി കെയർ പ്ലസ് 2.O അവതരിപ്പിച്ചു. ട്രീ ഹെൽത്ത് സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ മുക്കം CHC യിലെ ഡോക്ടർ സി കെ ഷാജി പ്രൊജക്റ്റ് ഉത്ഘാടനം ചെയ്തു. ചടങ്ങ് JCI കാരശ്ശേരി പ്രസിഡന്റ്‌ ജെസി റിയാസ് കുങ്കഞ്ചേരി അധ്യക്ഷനായി.

തുടർന്ന് ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ഷാജി ഡോക്ടർ ക്ലാസ്സ്‌ എടുത്തു. നിലവിലെ ഭക്ഷണ രീതികളെയും വ്യായാമങ്ങളുടെ അഭാവവും ഓരോ വ്യക്തികളുടെയും ജീവിതം മാറ്റിമറിക്കുന്ന രോഗങ്ങളിലേക്ക് നയിക്കുന്നതിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ടും മികച്ച നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും ക്ലാസ്സ്‌ ഏറെ ശ്രദ്ധേയമായി.

തുടർന്ന് കെയർ പ്ലസ് 2.O യുടെ ഭാഗമായി പൊതുജനങ്ങൾക്കായി സൗജന്യ പ്രമേഹ ചെക്കപ്പ് ക്യാമ്പും സൗജന്യ നിരക്കിലുള്ള ഫുൾ ബോഡി ബ്ലഡ്‌ ചെക്ക്അപ്പ് ക്യാമ്പും നടത്തി. ഫുൾ ബോഡി ചെക്ക് അപ്പ്‌ ക്യാമ്പ് ഒരാഴ്ച നീണ്ടു നിൽക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

ചടങ്ങിൽ മുൻ പ്രഡിഡന്റ് ജെസി നിയാസ്, വൈസ് പ്രസിഡന്റ്‌ അബ്ദുറഹിമാൻ പ്രൊജക്റ്റ് ഡയറക്ടർ ജെസി റഫീഖ് തോട്ടുമുക്കം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button