Kozhikode
ഓട്ടോയിൽ കടത്തിയ 9 ലീറ്റർ വിദേശ മദ്യം പിടികൂടി

കുന്നമംഗലം ∙ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്സൈസ് ഐബി ടീമും കുന്നമംഗലം റേഞ്ച് എക്സൈസ് സംഘവും നടത്തിയ പരിശോധനയിൽ പന്തീർപാടത്ത് ഓട്ടോയിൽ കടത്തുകയായിരുന്ന 9 ലീറ്റർ വിദേശ മദ്യം പിടികൂടി. ഓട്ടോയിൽ സൂക്ഷിച്ച നിലയിൽ 18 ബോട്ടിൽ മദ്യം ആണ് പിടികൂടിയത്. പിലാശേരി മാതളത്ത് കുഴിയിൽ സത്യനെ(54) അറസ്റ്റ് ചെയ്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ചാത്തമംഗലം നെച്ചൂളി, വേങ്ങേരിമഠം ഭാഗങ്ങളിലെ പരിശോധനയിൽ 210 ലീറ്റർ വാഷും 20 ലീറ്റർ ചാരായവും പിടികൂടിയിരുന്നു. പരിശോധനയ്ക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്ത്, പ്രിവന്റീവ് ഓഫിസർ വി.പി.ശിവദാസൻ, ഐബി പ്രിവന്റീവ് ഓഫിസർ യു.പി.മനോജ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സി.പ്രദീപ്, എം.എം.ജിനീഷ്, എം.കെ.നിഷാന്ത്, എം.ധനീഷ് കുമാർ, ടി.ഷഫീഖ് അലി, ഡ്രൈവർ കെ.ജെ.എഡിസൺ എന്നിവർ നേതൃത്വം നൽകി.







