Kozhikode

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി ഇറക്കി. തീപിടിക്കുമെന്ന കാർഗോ മുന്നറിയിപ്പിനെ തുടർന്നാണ് വിമാനം ഇറക്കിയത്. കരിപ്പൂരിൽ നിന്ന് വിമാനം പറന്നുയർന്ന ഉടൻ അപായമണി മുഴങ്ങി.

ഇന്ന് രാവിലെയാണ് സംഭവം. വിമാനം പറന്നുയർന്ന ഉടൻ അപായമണി മുഴങ്ങുകയും അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. കോഴിക്കോട്-കുവൈറ്റ് എയർ ഇന്ത്യ എക്‌സ്പ്രസാണ് ഇറക്കിയത്. തുടർ നടപടി സ്വീകരിച്ചുവരികയാണ്.

Related Articles

Leave a Reply

Back to top button