Kerala
വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആറു വയസുകാരി മരിച്ചു

വയനാട്: വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം. നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണമാണ് ഷിഗല്ല മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രിൽ നാലിനാണ് കുട്ടി മരിച്ചത്. മരണത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ആണ് ഷിഗല്ല എന്ന് സ്ഥിരീകരിച്ചത്. കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ ആദിവാസി പെൺകുട്ടിയാണ് മരിച്ചത്






