Pullurampara
പൊന്നാങ്കയം എസ്.എൻ.എം.എ.എൽ.പി & പ്രീ സ്‌കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

പുല്ലൂരാംപാറ: പൊന്നാങ്കയം എസ്.എൻ.എം.എ.എൽ.പി & പ്രീ സ്‌കൂൾ 71-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം നിർവഹിച്ച വാർഷികാഘോഷ ചടങ്ങിൽ പ്രശസ്ത സിനിമാ, സീരിയൽ, മിമിക്രി താരം പ്രകാശ് പയ്യാനക്കൽ മുഖ്യാതിഥിയായി.
എസ്.എൻ.ഡി.പി തിരുവമ്പാടി യൂണിയൻ സെക്രട്ടറി ശ്രീധരൻ പി.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മുൻ മാനേജർ സി.എസ് ഗോപാലൻ, വാർഡ് മെമ്പർമാരായ രാധാമണി ദാസൻ, ഷൈനി ബെന്നി, ലിസി സണ്ണി, സ്‌കൂൾ ഹെഡ്മാസ്റ്റർ ദിലീപ് കുമാർ കെ.ജി, മനോജ് എം.എൻ, പ്രശാന്ത് പേണ്ടാനത്ത്, സൗമ്യ സജീവ്, അജയ് പി.എസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനെ തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.







