Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റിൽ വയോജന സംഗമം സംഘടിപ്പിച്ചു.

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ തെരേസ സംഘത്തിൽ വെച്ച് വയോജന ദിനാഘോഷവും ആദരിക്കലും നടന്നു. ചടങ്ങ് ഫാ. ജോസഫ് പുളിയിലക്കാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപള്ളി അധ്യക്ഷനായിരുന്നു. പരിപാടിയിൽ മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
ഫാ. ജോബി, മേഖലാ കോഡിനേറ്റർ ലിസി റെജി, യൂണിറ്റ് പ്രസിഡണ്ട് പിസി ചാക്കോ, രാജു വള്ളിക്കാട്ടിൽ, മേഴ്സി ചാമക്കാല എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു.
52 വയോജനങ്ങളെ ആദരിച്ചു, തുടർന്ന് അവർക്കായി സ്നേഹവിരുന്നും സംഘടിപ്പിച്ചു. തെരേസ സംഘാംഗങ്ങൾ വയോജനങ്ങൾക്ക് ആശംസാഗാനം ആലപിച്ചു. യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി, സാലി തടത്തിൽ നന്ദി പ്രകാശനം നടത്തി.







