Kozhikode
കോഴിക്കോട് ജില്ലയിൽ ഇൻസിഡന്റൽ കമാണ്ടന്റുമാരെ നിയമിച്ചു

കോഴിക്കോട്: ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ താലൂക്ക് അടിസ്ഥാനത്തിൽ ഇൻസിഡന്റൽ കമാണ്ടന്റുമാരെ നിയമിച്ച് ഉത്തരവായി.
കോഴിക്കോട് താലൂക്കിൽ സബ് കലക്ടർ ജി പ്രിയങ്ക, വടകരയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ അനുപം മിശ്ര, താമരശ്ശേരിയിൽ അസിസ്റ്റന്റ് കലക്ടർ ശ്രീധന്യ സുരേഷ്, കൊയിലാണ്ടി ഡെപ്യൂട്ടി കലക്ടർ അനിതകുമാരി എന്നിവർക്കാണ് ചുമതല.







