Kozhikode
കാണാതായ ആളുടെ മൃതദേഹം ചെറുപുഴയിൽ കണ്ടെത്തി.

പന്തീരാങ്കാവ്: രണ്ടുദിവസംമുമ്പ് കാണാതായ ഒളവണ്ണ മണ്ണൊടി ഷാജി(46)യുടെ മൃതദേഹം പുളക്കടവ് പാലത്തിനു താഴെ ചെറുപുഴയിൽ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.
ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ ഭക്ഷണം കഴിച്ചതിനുശേഷം വീട്ടിൽനിന്ന് പോയ ഷാജി തിരിച്ചെത്തിയിരുന്നില്ല. ഭാര്യ സിന്ധു ഒരുവർഷംമുമ്പാണ് അസുഖം ബാധിച്ച് മരിച്ചത്.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.







