India

രാജ്യത്ത് വീണ്ടും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 1,185 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. തുടർച്ചയായ രണ്ടാംദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,42,91,917 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,185 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,74,308 ആയി ഉയർന്നു. നിലവിൽ 15,69,743 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിൽ ഇന്നലെയും 60000ലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 8217 പേർക്ക് വൈറസ് ബാധ കണ്ടെത്തി. പശ്ചിമ ബംഗാളിൽ 6769 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button