Kodanchery

കോടഞ്ചേരിയിൽ രക്തദാന ക്യാമ്പ് നടത്തി

കോടഞ്ചേരി: കെ സി വൈ എം താമരശ്ശേരി രൂപതയും, ബി ഡി കെ കോഴിക്കോട് ഓമശ്ശേരി കമ്മിറ്റിയും, എം വി ആർ കാൻസർ സെന്ററും സംയുക്കമായി കെ സി വൈ എം കോടഞ്ചേരി മേഖലയുടെ ആതിഥേയത്തിൽ രക്ത ദാന ക്യാമ്പ് നടത്തി.കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നായി 35 പേരോളം രക്തം ദാനം ചെയ്തു.

കെ സി വൈ എം കോടഞ്ചേരി മേഖല ഡയറക്ടർ ഫാ.സബിൻ തൂമുളിൽ ക്യാമ്പ് ഉദ്ഘടനം ചെയ്തു. കെ സി വൈ എം താമരശ്ശേരി രൂപതയുടെ ബ്ലഡ്‌ ഡോണേഴ്സ് ആർമി ടീം കോഡിനേറ്റർ സെബിൻ സണ്ണി വെള്ളയ്ക്കാകുടിയിൽ, കോടഞ്ചേരി മേഖല പ്രസിഡന്റ്‌ ആൽബിൻ ജോസ്, മേഖല വൈസ് പ്രസിഡന്റ്‌ ലിന്റ മാത്യു, കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ്‌ അഭിഷേക്, എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Back to top button