Mukkam

സംസ്ഥാന പാത നവീകരണം; ഓവുചാലുകളിലെ സ്ലാബ് തകർന്നു

മുക്കം: സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ഓവുചാലുകൾക്ക് മുകളിൽ സ്ഥാപിച്ച സ്ലാബുകൾ ഒരാഴ്ചയ്ക്കുള്ളിൽ തകർന്നു. മുക്കം–അഗസ്ത്യൻമൂഴി റോഡിൽ ഓവുചാലിനു മുകളിൽ സ്ഥാപിച്ച നടപ്പാത കൂടിയായ സ്ലാബുകളാണ് തകർന്നത്. സംസ്ഥാന പാത നവീകരണത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നതിനിടയിലാണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.

ആവശ്യത്തിന് കമ്പിയും സിമന്റും ഉപയോഗിക്കാത്തതിനാലാണ് സ്ലാബുകൾ പെട്ടെന്ന് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അഗസ്ത്യൻമൂഴി ഭാഗത്ത് ഓവുചാലുകൾ റോഡിൽ നിന്ന് ഉയരം കൂട്ടി നിർമിച്ചതും വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമായിരുന്നു. കടകളിലേക്കും മറ്റും ഇരുചക്രവാഹനങ്ങൾ വരെ കയറ്റാൻ പറ്റാത്ത തരത്തിലായിരുന്നു ഓവുചാലുകൾ ഉയർത്തി നിർമിച്ചിരുന്നത്.

Related Articles

Leave a Reply

Back to top button