Kodanchery

കോടഞ്ചേരി സിഎച്ച്സിയിൽ വാക്സീൻ ക്ഷാമം

കോടഞ്ചേരി∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സീൻ സ്റ്റോക്ക് തീർന്നത് ജനത്തിനു ദുരിതമായി. റജിസ്റ്റർ ചെയ്ത് വാക്സീൻ എടുക്കാൻ എത്തിയ മുന്നൂറോളം പേർ നിരാശരായി മടങ്ങി. രാവിലെ ഏഴിന് എത്തി ക്യൂ നിന്നവർ ഒൻപതിന് ആശുപത്രി അധികൃതർ എത്തിയതിനു ശേഷമാണ് 30 ഡോസ് വാക്സീൻ മാത്രമേ സ്റ്റോക്കുള്ളൂ എന്ന് അറിയുന്നത്.

വാക്സീൻ  സ്റ്റോക്കില്ലാത്തത് മുൻകൂട്ടി അറിയിക്കാത്ത ആരോഗ്യ വകുപ്പിന്റെ നടപടിയിൽ ജനം പ്രതിഷേധത്തിലാണ്. ഇന്ന് വാക്സിനേഷൻ പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Related Articles

Leave a Reply

Back to top button