Kozhikode
കക്കയം, കരിയാത്തുംപാറ ടൂറിസംകേന്ദ്രങ്ങൾ അടച്ചിടും

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ കർശനനിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കക്കയം, കരിയാത്തുംപാറ ടൂറിസംകേന്ദ്രങ്ങൾ പൂർണമായും അടച്ചിടും.
കോവിഡ് നിയന്ത്രണങ്ങൾ ആളുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായ 6, 7 വാർഡുകൾ കണ്ടെയ്‌ൻമെൻറ്് സോണായി പ്രഖ്യാപിക്കുന്നതിനായി കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വാർഡുതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആർ.ആർ.ടി.യോഗം ചേരും. തിങ്കളാഴ്ച 34 സാംപിൾ പരിശോധിച്ചതിൽ 16 എണ്ണം പോസിറ്റീവ് ആണ്.







