എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൾ നടക്കുന്ന വിദ്യാലയങ്ങൾ പരീക്ഷാ നടത്തിപ്പിനുള്ള മൈക്രോപ്ലാന്‍ തയാറാക്കണമെന്ന്

കോഴിക്കോട്: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം കോവിഡ് കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു.
എസ്എസ്എല്‍സിക്ക് നാലും ഹയര്‍ സെക്കന്‍ഡറിക്ക് മൂന്നും പരീക്ഷകളാണ് ബാക്കിയുള്ളത്.ഓരോ വിദ്യാലയവും പരീക്ഷാ നടത്തിപ്പിനുള്ള മൈക്രോപ്ലാന്‍ തയാറാക്കണം. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാവണം മൈക്രോപ്ലാന്‍ തയ്യാറാക്കേണ്ടത്.
തദ്ദേശ സ്ഥാപനങ്ങള്‍, പിടിഎ. എന്നിവയുടെ സഹായത്തോടെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കും. പരീക്ഷ എഴുതുന്ന കുട്ടികള്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നതു മുതല്‍ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ മൈക്രോപ്ലാനില്‍ ഉള്‍പ്പെടുത്തണം.സ്കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കണം. സ്വന്തം വാഹനമുള്ള രക്ഷിതാക്കള്‍ ആ സൗകര്യം ഉപയോഗപ്പെടുത്തണം.
സ്വന്തം വാഹനം ഇല്ലാത്തവര്‍ക്കായി സ്കൂള്‍ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. അവസാന ഘട്ടത്തില്‍ മാത്രമേ പൊതുഗതാഗതം ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ






