Koodaranji
കൂടരഞ്ഞി വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കണം; യൂത്ത് കോൺഗ്രസ്

കൂടരഞ്ഞി: വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന വില്ലേജ് ഓഫീസർ സ്ഥലം മാറി പൊയതിനെ തുടർന്ന് തിരുവമ്പാടി ഓഫീസർക്കാണ് ഇപ്പോൾ താൽക്കാലിക ചുമതല.
താത്കാലിക ചുമതല ആയതിനാൽത്തന്നെ ഉച്ചയ്ക്ക് ശേഷം മാത്രമാണ് ഓഫിസർ ഓഫീസിൽ എത്തുന്നത്, ഇത് മലയോര പ്രദേശങ്ങളിൽ നിന്നും വിവിധ ആവിശ്യങ്ങൾക്കായി വില്ലേജ് ഒഫീസിൽ എത്തുന്ന ആളുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി യോഗം ചൂണ്ടികാട്ടി. ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിന്റോ പുഞ്ചത്തറപ്പിൽ, അരുൺ കല്ലിടുക്കിൽ, ഗിൽഗ ജോസ്, ഉൻമേഷ് പുത്തൻപുരക്കൽ, ദിപിൻ കൂമ്പാറ, ജോബിൻസ് പെരുമ്പൂള, അജിൻ ജോൺ, അജ്നാസ് മാപ്പിള വീട്ടിൽ, ആൽവിൽ ജോസഫ്, അതുല്യ മനോജ്, ലിൻജൂ കൂമ്പാറ എന്നിവർ സംസാരിച്ചു.







