Thiruvambady

സർവ്വകക്ഷി യോഗത്തിൽ പരിഹസിച്ചതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് പ്രതിനിധികൾ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി

തിരുവമ്പാടി: പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച കോവിഡ് പ്രതിരോധ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത എൽ ഡി എഫ് നേതാക്കളെ ജില്ലാ പഞ്ചായത്ത് മെമ്പർ പരിഹസിച്ചതിലും അധ്യക്ഷയായ പഞ്ചായത്ത് പ്രസിഡന്റ് ഇടപെടാത്തതിലും പ്രതിഷേധിച്ച് എൽ ഡി എഫ് അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപോയി.

എൽ ഡി എഫിനെ പ്രതിനിധീകരിച്ച് നാലുപേർ യോഗത്തിൽ പങ്കെടുത്തതാണ് ജില്ലാ മെമ്പറെയും അധ്യക്ഷയേയും പ്രകോപിപ്പിച്ചതെന്നും യു ഡി എഫിൽ നിന്നും ഒരാൾ പോലും യോഗത്തിനു എത്തിയിരുന്നില്ലെന്നും എൽ ഡി എഫ് അംഗങ്ങൾ പറഞ്ഞു.

പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത മൂലം ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള പഞ്ചായത്തായി തിരുവമ്പാടി മാറിയെന്ന് എൽ ഡി എഫ് ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന മെഗാ കോവിഡ് ടെസ്റ്റിലും മറ്റും ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ ഒന്നുംതന്നെ എടുക്കാതെയുള്ള താളം തെറ്റിയ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെയും എൽ ഡി എഫ് രംഗത്തുവന്നിരുന്നു.

Related Articles

Leave a Reply

Back to top button