Mukkam
പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾക്കും, സ്ത്രീക്കും നീർനായയുടെ കടിയേറ്റു

മുക്കം:കാരശ്ശേരി അടിതൃക്കോവിൽ ക്ഷേത്രത്തിന് സമീപത്തുള്ള കുളിക്കടവിൽ നിന്നും ഇന്ന് രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു.രാവിലെ 6.15 ഓടെ കുളിക്കാനിറങ്ങിയപ്പോഴാണ് കടിയേറ്റത്.ശ്രീകുമാർ,(13) ശ്രീനന്ദ,(8) എന്നീകുട്ടികൾക്കാണ് കടിയേറ്റത്.
പുഴക്കരയിൽ നിന്നാണ് ഇരുവരെയും നീർനായ ആക്രമിച്ചത്. രക്ഷിതാക്കളോടൊപ്പം കുളിയ്ക്കാനെത്തിയപ്പോഴാണ് സംഭവം.കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് മികിത്സ നൽകി.
ഇരുവഞ്ഞിപ്പുഴയിൽ നീർനായയുടെ ശല്യം അനുദിനം വർധിച്ചു വരുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ വസ്ത്രം അലക്കുകയായിരുന്ന കാരാട്ട് കുഞ്ഞാലിയുടെ ഭാര്യ പാത്തുമ്മ (60) നാണ് നീർനായയുടെ കടിയേറ്റത് .







