Thiruvambady
മലയോരമേഖലയിൽ ശക്തമായ കാറ്റും, മഴയും, ഇടിമിന്നലും; വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ

തിരുവമ്പാടി: മലയോരമേഖലയിൽ ശക്തമായ കാറ്റും, മഴയും, ഇടിമിന്നലും. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടേറെ മരങ്ങൾ കടപുഴകിവീണു.
കാറ്റിലും മഴയിലും മുത്തപ്പൻപുഴ കളരിക്കലിന് സമീപം മരം വീണ് വൈദ്യുതലൈൻ പൊട്ടി. ശക്തമായ ഇടിമിന്നലും പ്രദേശത്തുണ്ടായി. മുത്തപ്പൻപുഴ കോളനിക്ക് മുകൾ ഭാഗത്ത് തുണ്ടത്തിൽ ജോസഫിന്റെ വീടിനു മുകളിൽ വൈദ്യുത പോസ്റ്റ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
രാത്രി 7 മണിക്ക് ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകൾക്ക് ശേഷമാണ് അവസാനിച്ചത്.






