Thiruvambady

ലഹരിക്കടിമപ്പെട്ടവരുടെ ചികിത്സാസഹായത്തിനായി സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ച്; കൊടിയത്തൂരിൽ പ്രാഥമിക യോഗം ചേർന്നു

കൊടിയത്തൂർ : ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ ചികിൽസിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ, മാനസിക രോഗികളുടെ പുനരിധിവാസ കേന്ദ്രം തുടങ്ങിയവ നിർമിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഒക്ടോബർ 24, 25 തിയതികളിൽ മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിൻ്റെ വിജയത്തിനായി കൊടിയത്തൂരിൽ പ്രാഥമിക യോഗം ചേർന്നു.

വിവിധ ക്ലബ്ബ് /സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക യോഗത്തിൽ സ്വാഗത സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു.

കെ.ടി മൻസൂർ അധ്യക്ഷത വഹിച്ചു. ടി.പി അബൂബക്കർ പദ്ധതി വിശദീകരിച്ചു. പി.എം അബ്ദുന്നാസർ, കെ.പി അബ്ദുറഹ്‌മാൻ, അബ്ദുസ്സമദ് കണ്ണാട്ടിൽ, ടി.ടി അബ്ദുറഹ്‌മാൻ, ഹനീഫ ടി.കെ, എം.അബ്ദുറഹ്‌മാൻ, ഇ മായിൻ മാസ്റ്റർ, സി ജബ്ബാർ, മോയിൻ മാസ്റ്റർ, ഇ അയ്യൂബ്, ഇ ഷാനിൽ തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയുടെ വിജയത്തിനായി ഞായറാഴ്ച വിപുലമായ സ്വാഗത സംഘം വിളിച്ചു ചേർക്കാനും ധാരണയായി. വാർഡ് മെമ്പർ ടി.കെ അബൂബക്കർ ചെയർമാനും കെ.എം മുനവ്വിർ കൺവീനറും വിവിധ ക്ലബ്ബ് ഭാരവാഹികളും പൗര പ്രമുഖരും അംഗങ്ങളുമായി സ്വാഗത സംഘം രൂപീകരിച്ചു.

Related Articles

Leave a Reply

Back to top button