Kodiyathur

11-ാമത് ദേശീയ ആയുർവേദ ദിനാചരണം: ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കൊടിയത്തൂർ : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി കൊടിയത്തൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 11-ാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ അൽ മദ്രസ്സത്തുൽ ഇസ്‌ലാമിയയിൽ വെച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

വാർഡ് മെമ്പർ ​എം.പി ജുമൈല അധ്യക്ഷത വഹിച്ച പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന് ഡോ. കേശിനി, ഡോ. പൊന്നി എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ബോധവൽക്കരണ സെഷനിൽ ‘ജീവിത ശൈലി രോഗങ്ങൾ, പ്രതിരോധവും ചികിത്സയും’ എന്ന വിഷയത്തിൽ മാവൂർ AHWC പ്രൊഫഷണൽ ഡോ. ദേസ്നി ക്ലാസ് നയിച്ചു.

നൂറുകണക്കിന് പ്രദേശവാസികൾ ക്യാമ്പിന്റെയും ക്ലാസിന്റെയും സേവനം പ്രയോജനപ്പെടുത്തി. ചടങ്ങിൽ പി.പി ഉണ്ണികമ്മു, റഷീദ് ചേപ്പാലി, അബ്ദു റഹ്‌മാൻ കണിയാത്ത്, സുലൈമാൻ, റസാഖ് പൂളയക്കോട്, ജംഷി കണിയാത്ത്, പി അബ്ദുറഹ്മാൻ, ശരീഫ കൊയപ്പതൊടി, ഹസ്ന ജാസ്മിൻ ആശംസകൾ അർപ്പിച്ചു.കെ.ടി നാസർ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button