Mukkam

കോവിഡ് 19:ബോധവത്‌കരണ-നിയന്ത്രണനടപടികൾ വീടുകളിലേക്കും വ്യാപിപ്പിച്ച് അധികൃതർ

കാരശ്ശേരി: പൊതുസ്ഥലങ്ങളിലുംഅങ്ങാടികളിലും സ്ഥാപനങ്ങളിലും റോഡുകളിലുമൊക്കെ നടത്തിവന്ന ബോധവത്‌കരണ, നിയന്ത്രണനടപടികൾ വീടുകളിലേക്കും വ്യാപിപ്പിച്ച് അധികൃതർ. നിലവിലെ നടപടികളെല്ലാം മറികടന്ന് കോവിഡ് കേസുകളുടെ എണ്ണം ആശങ്കക്കിടയാക്കുംവിധം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിലാണ് വീട് സന്ദർശനത്തിലേക്കുകൂടി കടന്നത്.
വീടുകളിൽ കോവിഡ് പ്രതിരോധനടപടികളിൽ വലിയ വീഴ്ചയുണ്ടാവുന്നതായുള്ള വിവരങ്ങളെത്തുടർന്നാണ് പഞ്ചായത്ത് അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ബോധവത്‌കരണം ആരംഭിച്ചത്.

കുടുംബാംഗങ്ങൾക്കിടയിൽ രോഗപ്പകർച്ചയ്ക്ക് സാഹചര്യം സൃഷ്ടിച്ചാൽ വ്യാപനം അതിവേഗമാകും. ഇത് തടയാനാണ് അധികൃതരുടെ ശ്രമം. കൊച്ചുകുട്ടികളും വയോജനങ്ങളുമുള്ള വീടുകളിൽ നിയന്ത്രണങ്ങൾ പാലിക്കാതെപോയാൽ വലിയ ആപത്തിന്‌ വഴിവെക്കുമെന്നും ആശങ്കയുണ്ട്.

കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ പഞ്ചായത്ത് ഭാരവാഹികൾ, മുക്കം ജനമൈത്രി പോലീസ്, വിവിധ സന്നദ്ധ സംഘടനകൾ, ആശാ വർക്കർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ വിവിധസംഘങ്ങൾ രൂപവത്‌കരിച്ചാണ് വീടുകൾകയറി ബോധവത്‌കരണം ആരംഭിച്ചത്.

സൗത്ത് കാരശ്ശേരി ക്രിട്ടിക്കൽ കൺടെയ്ൻമെൻറ് സോണിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വീടുകളുമുൾപ്പെടെ സന്ദർശിച്ച്‌ ബോധവത്‌കരണവും കർശനനിർദേശങ്ങളും നൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത, പഞ്ചാ യത്തംഗങ്ങളായ സത്യൻ മുണ്ടയിൽ, ജംഷിദ് ഒളകര, റുഖിയ റഹീം, ജനമൈത്രി സബ്ബ്‌ ഇൻസ്പെക്ടർ പി. അസൈൻ തുടങ്ങിയവർ വിവിധ സ്ക്വാഡുകളിൽ അംഗങ്ങളായി

Related Articles

Leave a Reply

Back to top button