കോടഞ്ചേരി പൊട്ടന്‍കോട് മലയില്‍ കടുവയുടെതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി

കോടഞ്ചേരി: നെല്ലിപ്പൊയില്‍ മഞ്ഞുവയല് പൊട്ടന്‍കോട് മലയില്‍ പെണ്കടുവയുടെതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. സമീപത്ത് നിന്നും കാട്ടുപന്നിയുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. നാട്ടുക്കാര് വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ രാജീവ്കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ നടപടികള്‍ക്കായി താമരശ്ശേരി ഫോറസ്റ്റ് ദ്രുത കര്‍മ്മ സേനയെ ചുമതലപ്പെടുത്തി. ദ്രുതകര്‍മസേന സ്ഥലത്തെത്തി പരിശോധന നടത്തും.
പരിസരവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വനംവകുപ്പ് ദ്രുതകര്‍മസേന അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കാല്‍പ്പാടുകള്‍ സന്ദര്‍ശിച്ച ശേഷം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ പറഞ്ഞു. റേഞ്ച് ഓഫീസറോടൊപ്പം എടത്തറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബാലകൃഷ്ണന്, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ അപര്‍ണ പി ആനന്ദ്, വാച്ചര്‍ ബിനീഷ്, ഡ്രൈവര്‍ ജിതേഷ്, സ്ഥലവാസികളായ വിന്‍സെന്റ് വടക്കേമുറിയില്‍, സിജോ മാത്യു കരിനാട്ട്, ജോസ് പരത്തമല, ഷൈന്‍ മഠത്തില്‍, ഷാജു പേകുഴി, മധു മാധവന്, ജിനേഷ് കരിനാട്ട്, ജെയിംസ് അഴകത്ത്, ഷിനു പുത്തന്‍പുര എന്നിവരും സന്ദര്‍ശിക്കാനെത്തിയിരുന്നു.







