Kerala

മെയ് ഒന്ന് മുതൽ നാല് ദിവസം കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി.

കൊച്ചി: മെയ് ഒന്ന് മുതൽ നാല് ദിവസം കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ പാടില്ല. കർശന നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി നിർദേശിച്ചു.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.

ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു സമാനമായ സെമി ലോക്ഡൗൺ നിയന്ത്രണങ്ങളാവും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

Related Articles

Leave a Reply

Back to top button