Thamarassery
കണ്ണൂരിൽ വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു

തിരുവമ്പാടി: കണ്ണൂർ ചാലയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു
തിരുവമ്പാടി ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കന്യക ഫാൻസി ഉടമയും തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി റിട്ട. ജീവനക്കാരൻ വിയ്യോത്ത് ശേഖരന്റെ മകനുമായ സംഗീത് (36) ആണ് കണ്ണൂർ ചാല ബൈപ്പാസിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടത്.
ചാലയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം തുടർ നടപടികൾക്കായി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.






