Kerala

തിരുവമ്പാടിയിൽ ഇന്ന് 29 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടിയിൽ ഇന്ന് 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആർ ടി പി സി ആർ പരിശോധനയിൽ കൂടരഞ്ഞി പഞ്ചായത്തിലെ രണ്ടുപേർ ഉൾപ്പെടെ ആകെ എട്ടുപേർ പോസിറ്റീവായി. ഇതിൽ തിരുവമ്പാടി പഞ്ചായത്തിൽ നിന്നുള്ള ആറ് പേരും പതിനഞ്ചാം വാർഡിൽ നിന്നുള്ളവരാണ്.

ഇന്നത്തെ പോസിറ്റീവ് കേസുകൾ വാർഡ് അടിസ്ഥാനത്തിൽ.

വാർഡ്‌ 1,3,5,6,9,12 എന്നിവയിൽ ഓരോ വ്യക്തികൾ വീതം
വാർഡ്‌ 10,16,17 എന്നിവയിൽ 2 പേർ വീതം
വാർഡ്‌ 8,11 എന്നിവയിൽ 5 പേർ വീതം
വാർഡ്‌ 15ൽ 7 പേർ

ഇന്ന് ഒരു കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്തു. പതിമൂന്നാം വാർഡ്‌ സ്വദേശിയായ 75 വയസുകാരനാണ് മരണപ്പെട്ടത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്ന് 159 പേർക്ക് കോവിഡ് സെക്കൻഡ് ഡോസ് വാക്സിൻ നൽകി. നാളെയും വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണ്, ഫസ്റ്റ് ഡോസ് എടുത്ത് 50 ദിവസം കഴിഞ്ഞവർ
സെക്കൻഡ് ഡോസ് വാക്സിനേഷൻ എടുക്കാനായി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല.

തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇതുവരെ 1195 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 791 പേർക്ക് പൂർണമായും ഭേദമാവുകയും
8 മരണങ്ങൾ റിപോർട്ട് ചെയ്യുകയും 404 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നു. 376 പേർ വീടുകളിലും 28 പേർ വിവിധ ആശുപത്രികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.

Related Articles

Leave a Reply

Back to top button