Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 23 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയിലെ രോഗികളും സഹായികളുമായി 11 പേരും മറ്റ് ഇടങ്ങളിൽ നിന്നുള്ള 12 പേരും ഇന്നത്തെ പോസിറ്റീവ് കേസുകളിൽ ഉൾപ്പെടുന്നു.

കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;

വാർഡ് 17ൽ 11 പേർ(അൽഫോൻസാ ഹോസ്പിറ്റൽ)
വാർഡ്‌ 2, 3, 5, 8, 11, 16 എന്നിവയിൽ ഓരോ വ്യക്തികൾ വീതം
വാർഡ്‌ 9, 12, 13 എന്നിവയിൽ 2 പേർ വീതം

ഇന്ന് മുത്തപ്പൻപുഴ ട്രൈബൽ കോളനിയിലെ 19 പേർക്ക് ഉൾപ്പെടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ 107 പേർക്ക് കൊവിഡ് വാക്സിൻ നൽകി. നാളെ 50 പേർക്ക് ആന്റിജൻ ടെസ്റ്റും 50 പേർക്ക് ആർ ട്ടി പി സി ആർ ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്. വാർഡ്‌ ആർ ആർ ടി മുഖേന തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമായിരിക്കും ടെസ്റ്റ് നടത്തുക. പുതുതായി ടെസ്റ്റ് നടത്തേണ്ടവരുണ്ടെങ്കിൽ അതാത് ആർ ആർ ടിമാരുടെ പക്കൽ പേരു വിവരങ്ങൾ ഏൽപ്പിക്കേണ്ടതാണ്.

Related Articles

Leave a Reply

Back to top button