Kozhikode

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടകര കണ്ണൂക്കരയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ സ്വദേശികളായ പത്മനാഭന്‍ (56), പങ്കജാക്ഷിയമ്മ (50), ഇവരുടെ മകന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related Articles

Leave a Reply

Back to top button