Mukkam

കളിക്കമ്പം കയറി; കൊടി നന്നാക്കാന്‍ ഡ്രൈവര്‍ ബസ്സിനുമുകളില്‍ പാഞ്ഞുകയറി; കൈയ്യടിച്ച് അര്‍ജന്റീന ആരാധകര്‍

മുക്കം: യാത്രക്കാരെയും വഹിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് കാരശ്ശേരി അങ്ങാടിക്കടുത്ത് ബ്രേക്കിട്ട് നിര്‍ത്തുന്നു; ഡ്രൈവര്‍ അബ്ദുന്നാസിര്‍ ഇറങ്ങിയോടി നേരെ ബസ്സിന്റെ മുകളില്‍ പാഞ്ഞു കയറി, റോഡ് ക്രോസ് ചെയ്ത് ഉയരത്തില്‍ കെട്ടിയ ഭീമന്‍ അര്‍ജന്റീന പതാക നേരെയാക്കുന്നു…

സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുന്ന ഈ ചിത്രത്തിലെ താരം അര്‍ജന്റീന ആരാധകന്‍ ചേന്ദമംഗല്ലൂര്‍-തോട്ടത്തിന്‍കടവ് സ്വദേശി നാസിയുടേതാണ്.

മുക്കം-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായ നാസി കുടുംബസമേതം മെസ്സിയുടെ കടുത്ത ആരാധകരാണ്. മകനെ ഫുട്‌ബോളറാക്കാന്‍ കോച്ചിംഗിന് അയക്കുന്നുണ്ട്. താന്‍ സ്‌നേഹിക്കുന്ന അര്‍ജന്റീനയുടെ നീലയും വെള്ളയും പതാക കേടായിക്കിടക്കുന്നത് കണ്ടുനില്‍ക്കാന്‍ സാധിച്ചില്ലെന്നും അതിനാലാണ് ഓടിക്കൊണ്ടിരിക്കെ ബസ്സ് നിര്‍ത്തി പതാക നേരെയാക്കാനിറങ്ങിയതന്നും നാസി പറയുന്നു.

ബസ്സിന് മുകളില്‍ കയറി പതാക നന്നാക്കുന്നത് തൊട്ടടുത്തുള്ള കടയുടമ ബാവ കാരശ്ശേരിയാണ് മൊബൈലില്‍ പകര്‍ത്തി പുറം ലോകത്തെത്തിച്ചത്.

Related Articles

Leave a Reply

Back to top button