താമരശ്ശേരിയില്‍ 1500 പാക്കറ്റോളം നിരോധിത ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍

താമരശ്ശേരി: ലോക് ഡൗണിന്റെ മറവില്‍ വില്‍പ്പനക്കെത്തിച്ച 1500 പേക്കറ്റ് ലഹരി വസ്തുക്കളുമായി രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചാലുമ്പാട്ടില്‍ അഷ്റഫ്(42), കമ്മട്ടേരികുന്ന് ഷാജി(39) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് താമരശ്ശേരി ചുങ്കം പെട്രോള്‍ പിമ്പിന് സമീപത്ത് നിന്നാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഇന്‍സ്പെക്ടര്‍ എം മുഹമ്മദ് ഹനീഫ, എസ് മാരായ ശ്രീജേഷ്, വി കെ സുരേഷ്, അജിത്ത്, സീനിയര്‍ സിപി ഒ സൂരജ്, സി പി ഒ മാരായ ഹണീഷ്, ഷൈജല്‍, ജിലു സെബാസ്റ്റ്യന്‍, സുധി, ലേഖ, അജിത് എന്നിവരങ്ങിയ സംഘമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. 705 പേക്കറ്റ് ഹാന്‍സ്, 448 പേക്കറ്റ് മധു, 366 പേക്കറ്റ് കൂള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. താമരശ്ശേരിയിലും പരിസരങ്ങളിലും മൊത്ത വിതരണത്തിനായി എത്തിച്ചതാണ് ലഹരി വസ്തുക്കളെന്ന് പോലീസ് പറഞ്ഞു.






