Kerala

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം: കൊച്ചിയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകരും

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അറിയിച്ച് സിനിമാ പ്രവര്‍ത്തകരും തെരുവിലിറങ്ങി. സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, നടീ നടന്മാര്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും സാമൂഹികപ്രവര്‍ത്തകരും
കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണിന്റെ ആഭിമുഖ്യത്തില്‍ ആണ് ലോങ് മാര്‍ച്ച് ആരംഭിച്ചത്. സംവിധായകന്‍ കമല്‍, രാജീവ് രവി, ആഷിഖ് ആബു, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തു.
‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്നതായിരുന്നു രാജേന്ദ്ര മൈതാനിയില്‍ നിന്നു തുടങ്ങിയ പ്രതിഷേധ മാര്‍ച്ചിന്റെ മുദ്രാവാക്യം.

രാത്രി ഫോര്‍ട്ട് കൊച്ചി വാസ്‌കോ സ്‌ക്വയറില്‍ മാര്‍ച്ച് സമാപിക്കും. സമാപന സമ്മേളനത്തോട് അനുബന്ധിച്ച് ഷഹബാസ് അമന്റെ നേതൃത്വത്തില്‍ സംഗീതപരിപാടിയും അരങ്ങേറും.

Related Articles

Leave a Reply

Back to top button