Thiruvambady

തിരുവമ്പാടിയിൽ ഇന്ന് അഞ്ച് പേർ കൂടി കോവിഡ് പോസിറ്റീവ്

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ രോഗമുക്തി നേടി. വാർഡ് 10,17 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 3ൽ മൂന്നുപേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

വാർഡ് 10ൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തി കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിവാസിയും വാർഡ് 17ൽ സ്ഥിരീകരിച്ച വ്യക്തി ഊരാളുങ്കൽ ലേബർ സൊസൈറ്റി തൊഴിലാളിയുമാണ്. നിലവിൽ പഞ്ചായത്ത് പരിധിയിൽ 173 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 160 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

Related Articles

Leave a Reply

Back to top button