India

പിപിഇ കിറ്റിട്ട് കോവിഡ് വാർഡുകളില്‍ എത്തി മുഖ്യമന്ത്രി; കരുത്തായി സ്റ്റാലിൻ

കോവിഡ് പോരാട്ടത്തിൽ സർക്കാരിനും ജനത്തിനും ഒപ്പം നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധിതർക്കും കരുത്ത് പകരാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡുകളിലെത്തിയാണ് സ്റ്റാലിൻ വ്യത്യസ്ഥനാകുന്നത്. ഐസിയു വാർഡിൽ അടക്കം മുഖ്യമന്ത്രി നേരിട്ടെത്തിയത് രോഗികൾക്കും പുതിയ ഉണർവായി. തമിഴ്നാട്ടിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ ആരോഗ്യപ്രവർത്തകർക്ക് ഒപ്പമുണ്ട് സർക്കാർ എന്ന സന്ദേശം കൂടിയാണ് അദ്ദേഹം നൽകുന്നത്. 

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലും ഇഎസ്‌ഐ ആശുപത്രിയിലുമാണ് സ്റ്റാലിന്‍ എത്തിയത്. ‘ഉപദേശങ്ങള്‍ മറികടന്ന് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പുറമെ ജീവന്‍ അപകടത്തില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറപ്പുനല്‍കുന്നതിനാണ് ഞാന്‍ പോയത്’ സ്റ്റാലിന്‍ ട്വീറ്ററിൽ കുറിച്ചു.

Related Articles

Leave a Reply

Back to top button