തിരുവമ്പാടിയിൽ ഇന്ന് 23 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടത്തിയ 36 പേരുടെ ആന്റിജൻ ടെസ്റ്റിൽ പതിനഞ്ചാം വാർഡിലെ ഒരു വീട്ടിലെ 7 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ ആകെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് ഇടങ്ങളിൽ നിന്ന് ടെസ്റ്റ് നടത്തി പോസിറ്റീവ് ആയവർ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 23 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചുത്. 19 പേർ ഇന്ന് രോഗം മുക്തിനേടി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 74 പേരുൾപ്പെടെ 92 പേരാണ് ചികിൽസയിലുള്ളത്. ഇന്നത്തെ പോസിറ്റീവ് കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;
വാർഡ് 7, 9, 11, 12, 13 എന്നിവയിൽ ഓരോ വ്യക്തികൾ വീതം.
വാർഡ് 3, 8 എന്നിവയിൽ 3 പേർ വീതം.
വാർഡ് 14ൽ 5 പേർ.
വാർഡ് 15ൽ 7 പേർ.
ഗ്രാമ പഞ്ചായത്തിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റ് ടീമിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിക്ക് തൊണ്ടിമ്മൽ ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് ആന്റിജൻ ടെസ്റ്റ് നടത്തപ്പെടും. കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്ന് 100 പേർക്ക് കോവീഷീൽഡ് ഫസ്റ്റ് ഡോസ് വാക്സിനേഷൻ നൽകി.







