Kerala

വാഹനാപകടത്തിൽ പരിക്കേറ്റ യുവസംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു

കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു. ഗുരുവായൂർ സ്വദേശിയാണ്. പഴയത്ത് ആര്യൻ നമ്പൂതിരിയുടെയും മനയത്താറ്റ് ഭാവന അന്തർജനത്തിന്റേയും മകനായ വിവേക് ആര്യൻ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞമാസം 22 നുണ്ടായ വാഹനാപകടത്തിലാണ് ആര്യന് ഗുരുതരമായി പരിക്കേറ്റത്.

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു. 2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് വിവേക് ആര്യൻ. ആര്യന് അപകടത്തിൽ തലയ്‌ക്കേറ്റ പരിക്ക് അൽപം ഗുരുതരമായിരുന്നു. നിരവധി സുഹൃത്തുക്കളും സോഷ്യൽമീഡിയയും സംവിധായകന് ആദരാഞ്ജലി അർപ്പിച്ചു.

Related Articles

Leave a Reply

Back to top button