SpecialThiruvambady

പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി

പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ വ്യാപാരികൾ കടകളടച്ച് പ്രതിക്ഷേധ പ്രകടനം നടത്തി

പ്രതിക്ഷേധ പ്രകടനത്തിന് യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ്, സെക്രട്ടറി ബാലകൃഷ്ണൻ, യൂത്ത് വിംഗ് നേതാക്കളായ ടി എ നദീർ, സൂരജ് കൊട്ടാരത്തിൽ, വനിതാ വിംഗ് നേതാക്കളായ വിജയമ്മ വിജയൻ, സിസിലി മാർട്ടിൻ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രകടനത്തിനു ശേഷം നടന്ന പൊതുസമ്മേളനം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാപള്ളി അസിസ്റ്റന്റ് വികാരി ഫാദർ മെൽവിൻ കരിയിൽ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

Related Articles

Leave a Reply

Back to top button