Kozhikode
കോഴിക്കോട് മെഡി. കോളേജിൽ ബ്ലാക്ക് ഫംഗസ് മരുന്ന് എത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തി. 20 വയൽ മരുന്നാണ് ഇന്നലെ രാത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതൽ മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ഇതോടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലെ ഗോഡൗണിൽ നിന്നും ആഫോംടെറസിന്‍ എമല്‍ഷനും ആംഫോറെടസിനും എത്തിച്ചാണ് തിങ്കളാഴ്ച രോഗികൾക്ക് നൽകിയത്. നിലവിൽ 16 രോഗികളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.







